തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് സിപിഎമ്മിൽ അന്വേഷണം. വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർക്കെതിരെയാണ് ആരോപണം ഉയർന്നത്. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ടിൽ നിന്ന് തിരിമറി നടത്തിയെന്നാണ് പരാതി.
രക്തസാക്ഷിയുടെ കുടുംബത്തെ സംരക്ഷിക്കാൻ സമാഹരിച്ച ഫണ്ടിൽ നിന്ന് അഞ്ചുലക്ഷം കാണാതായെന്നാണ് പരാതി. ടി രവീന്ദ്രൻ നായർക്കെതിരെ ഏരിയ കമ്മിറ്റിയിൽ ഒരുവിഭാഗം ഉന്നയിച്ച പരാതി ജില്ല നേതൃത്വം ഗൗരവത്തിലെടുക്കുകയായിരുന്നു.
ജില്ലാ സെക്രട്ടറി വി ജോയ് ആണ് അന്വേഷണം നടത്തുക. 2008 ഏപ്രിലിൽ കൈതമുക്ക് പാസ്പോർട്ട് ഓഫിസിന് മുന്നിൽ ആർഎസ്എസുമായുള്ള സംഘർഷത്തിനിടെയാണ് വിഷ്ണു കൊല്ലപ്പെട്ടത്.
Post Your Comments