Latest NewsNewsIndia

മഹുവ മൊയ്‌ത്രയുടെ വിദേശ യാത്രകൾ പരിശോധിക്കാൻ ലോക്സഭ എത്തിക്സ് കമ്മിറ്റി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടും

ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ വിദേശയാത്രകൾ പരിശോധിക്കാൻ ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് അധികൃതർ അറിയിച്ചു. വിദേശയാത്രകൾ ലോക്‌സഭയെ അറിയിച്ചോ എന്നും മറ്റ് ക്ലിയറൻസുകൾ ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും മഹുവ മൊയ്‌ത്ര എടുത്തതാണോ അല്ലയോ എന്നും പരിശോധിക്കാൻ പാർലമെന്ററി പാനൽ മന്ത്രാലയത്തെ സമീപിക്കും.

കൂടാതെ, മഹുവ മൊയ്‌ത്ര ഉൾപ്പെട്ട ‘ചോദ്യത്തിന് കോഴ’ വിവാദത്തിൽ പാർലമെന്റിന്റെ പ്രസ്തുത പാനൽ വിവരസാങ്കേതിക മന്ത്രാലയത്തിൽ നിന്ന് ഇതിനകം വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദവുമായി ബന്ധപ്പെട്ട് മഹുവ മൊയ്ത്ര ചൊവ്വാഴ്ച ഹാജരാകണമെന്ന് ലോക്സഭാ എത്തിക്സ് കമ്മിറ്റി ആവശ്യപ്പെട്ടു. മഹുവയ്ക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതര ആരോപണങ്ങളാണെന്നും കമ്മിറ്റി വിലയിരുത്തി.

ദാരിദ്ര്യം തുടച്ചുനീക്കുന്നതിൽ കേരളത്തിന്റെ ശക്തി വനിതകൾ: മണിപ്പുർ എംഎൽഎ

എത്തിക്സ് കമ്മിറ്റി വ്യാഴാഴ്ച നടത്തിയ യോഗത്തിൽ ബിജെപി എംപി നിഷികാന്ത് ദുബെ, അഭിഭാഷകനായ ജയ് ആനന്ദ് ദഹാദ്റായ് എന്നിവരുടെ വാദം കേട്ടു. എത്തിക്സ് കമ്മിറ്റി ചെയർമാൻ വിനോദ് സോങ്കറിന്റെ നേതൃത്വത്തിലാണ് വാദം കേട്ടത്. ജയ് ആനന്ദ് സിബിഐയ്ക്കു നൽകിയ പരാതി കമ്മിറ്റി പരിശോധിക്കുകയും നിഷികാന്ത് ദുബെയോട് ആരോപണത്തിൽ വിശദീകരണം ചോദിക്കുകയും ചെയ്തു. മൂന്ന് മണിക്കൂറോളം നീണ്ട നടപടിക്രമങ്ങൾക്കു ശേഷമാണ് മഹുവയെ വിളിച്ചുവരുത്താൻ കമ്മിറ്റി തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button