KeralaLatest NewsNews

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യ കേസ് പൊൻകുന്നത്ത്: എസ്‌ഐടിക്ക് കൈമാറി

കൊല്ലം സ്വദേശിനിയായ യുവതി ഹേമ കമ്മിറ്റിക്കും മൊഴി നല്‍കിയിരുന്നു

കൊച്ചി: മലയാള സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊരട്ടി സ്വദേശിയായ മേക്കപ്പ് മാനേജര്‍ക്കെതിരെ, കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊന്‍കുന്നം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ ഒരാള്‍ പൊലീസില്‍ പരാതിയുമായി എത്തുന്നത്.

read also: മുൻ കാമുകന്റെ ഫോണ്‍ തട്ടിയെടുക്കാൻ ശ്രുതിയുടെ അപകട നാടകം : ഒടുവിൽ അറസ്റ്റ്
കൊരട്ടി സ്വദേശിയായ മേക്കപ്പ് മാനേജര്‍ സജീവനെതിരെയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 2013-14 കാലത്ത് പൊന്‍കുന്നത്ത് സിനിമാ ചിത്രീകരണത്തിനിടെ നടന്ന ലൈംഗികാതിക്രമത്തിൽ ഐപിസി 354 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുറ്റകൃത്യം നടന്ന സ്ഥലം പൊന്‍കുന്നമായതിനാലാണ്, പൊന്‍കുന്നം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തില്‍ കൊല്ലം സ്വദേശിനിയായ യുവതി ഹേമ കമ്മിറ്റിക്കും മൊഴി നല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കൊല്ലം പൂയപ്പിള്ളി പൊലീസും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button