ThiruvananthapuramLatest NewsKeralaNattuvarthaNews

എൻഎസ്എസിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല: ഷംസീർ പ്രസ്താവന തിരുത്തണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ഭരണഘടനാസ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് സ്പീക്കർ നടത്തിയ ഗുരുതരമായ പരാമർശങ്ങൾക്ക് സിപിഎം നൽകുന്ന പൂർണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഭരണകൂടം മതപരമായ കാര്യങ്ങളിൽനിന്ന് അകന്നു നിൽക്കുക എന്നതാണ് മതേതരത്വത്തിന്റെ അടിത്തറ എന്നും സ്പീക്കർ മതപരമായ വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നതിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ;

ഷംസീറിന്റെ പരാമർശം വിശ്വാസികൾക്ക് വേദനയുണ്ടാക്കിയിട്ടുണ്ട്. ജനവികാരം മാനിച്ചുകൊണ്ട് സ്പീക്കർ തെറ്റുതിരുത്തുകയോ സിപിഎം അതിനു നിർദ്ദേശിക്കുകയോ ചെയ്യണമായിരുന്നു. സംസ്ഥാനത്ത് വർഗീയത ആളിക്കത്തിക്കുന്നതിനു പകരം സ്പീക്കർ ഒരു നിമിഷം പോലും വൈകാതെ തെറ്റ് തിരുത്തി പ്രശ്‌നം അവസാനിപ്പിക്കണം. മാപ്പുമില്ല, തിരുത്തുമില്ല എന്ന ആക്രോശിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി, ശബരിമല വിഷയയത്തിൽ തെറ്റായ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് വീടുവീടാന്തരം കയറിയിറങ്ങി മാപ്പുപറഞ്ഞ സമീപകാല ചരിത്രം മറക്കരുത്.

പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ അഭിഭാഷകരെ ക്ഷണിച്ച് നോര്‍ക്ക

വിശ്വാസികൾക്കൊപ്പമാണെന്ന് ആവർത്തിച്ചു പറയുകയും അവരെ ആവർത്തിച്ച് വ്രണപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് സിപിഎം എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അതു തന്നെയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ സർക്കാരോ കോടതികളോ ഇടപെടരുത് എന്നതാണ് കോൺഗ്രസിന്റെ നയം.

എന്നാൽ, സിപിഎം ഇക്കാര്യങ്ങളിൽ ഇടപെട്ട് രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമിക്കുകയാണ്. സംഘപരിവാർ ശക്തികൾക്ക് വർഗീയ ധ്രുവീകരണം നടത്താനുള്ള വെടിമരുന്ന് ഇട്ടുകൊടുക്കുകയും ചെയ്യുന്നു. കേരളത്തെ വീണ്ടും വർഗീയവത്കരിക്കാനും വിഭജിക്കാനുമുള്ള ശ്രമമാണ് ഇരുകൂട്ടരും നടത്തുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തെ ഉൾക്കൊള്ളാനും അതു മാനിക്കാനും ഇരുകൂട്ടരും തയാറല്ല. ഉന്നതമായ മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എൻഎസ്എസിനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

ഓൺലൈൻ തട്ടിപ്പിന് ഇരയായോ: പണം തിരികെ ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ശബരിമല വിഷയത്തിൽ എൻഎസ്എസ് എടുത്ത ശ്ലാഘനീയമായ നിലപാടിനെ സ്മരിക്കുന്നു. സംഘപരിവാറിന്റെ വർഗീയ അജണ്ടക്കൊപ്പം നിൽക്കാതെ എന്നും മത നിരപേക്ഷ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള എൻഎസ്എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎം ശ്രമം അനുവദിക്കില്ല. യഡിഎഫിന്റെ പിന്തുണ അന്നും എൻഎസ്എസിനുണ്ടായിരുന്നു. ഇന്നും യുഡിഎഫിന്റെ പിന്തുണ എൻഎസ്എസിനുണ്ട്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button