Latest NewsKeralaNews

പ്രതിയെ മർദ്ദിച്ചു: ആറു പോലീസുകാർക്കെതിരെ കേസ്

തൃശൂർ: ക്രിമിനൽ കേസ് പ്രതിയെ മർദ്ദിച്ചെന്ന പരാതിയിൽ ആറ് പോലീസുകാർക്കെതിരെ കേസ്. തൃശൂരിലാണ് സംഭവം. ഒല്ലൂർ, നെടുപുഴ സ്റ്റേഷനിലെ ആറ് പോലീസുകാർക്കെതിരെ വെസ്റ്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

Read Also: അപകീർത്തി കേസിൽ മാപ്പു പറയില്ല: സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ച് രാഹുൽ ​ഗാന്ധി

കാപ്പ കേസിലെ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന കുറ്റത്തിന് പിടിക്കപ്പെട്ടയാളെയാണ് പോലീസുകാർ മർദ്ദിച്ചതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പുത്തൂർ സ്വദേശി അരുണിനാണ് മർദ്ദനമേറ്റത്. അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ, ഇയാളെ മർദ്ദിച്ചിട്ടില്ലെന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തതിലടക്കം സാക്ഷികളുണ്ടെന്നുമാണ് പോലീസിന്റെ വിശദീകരണം.

അതേസമയം, താനൂരിൽ ലഹരി മരുന്ന് കേസിൽ പിടിയിലായ താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എട്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. തൃശൂർ ഡിഐജി അജിതാ ബീഗമാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലാണ് നടപടി. കസ്റ്റഡി മർദ്ദനം നടന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതേതുടർന്നാണ് കർശന നടപടിക്ക് നിർദ്ദേശം നൽകിയത്.

Read Also: റോഡരികിൽ നിൽക്കേ ഇന്നോവ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായി: ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

shortlink

Related Articles

Post Your Comments

Related Articles


Back to top button