Latest NewsKeralaNews

മദ്യം കടത്തൽ: അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: മദ്യം കടത്താൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബംഗാൾ സ്വദേശി ഖബേന്ദ്രനാഥ് ദാസ്‌നാഥ് ആണ് അറസ്റ്റിലായത്. 30 കുപ്പി വിദേശ മദ്യവും ഇയാളിൽ നിന്നും പിടിച്ചെടുത്തു. മാഹിയിൽ നിന്നാണ് ഇയാൾ മദ്യം വാങ്ങിയത്. വടകരയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഴിയൂർ ചെക്ക്‌പോസ്റ്റിൽ വാഹന പരിശോധനക്കിടെ ബസിൽ വെച്ചായിരുന്നു ഇയാൾ പിടിയിലായത്.

Read Also: വൃത്തികെട്ട ഇടപെടലുകളും ഗൂഢാലോചനയും, വീതം വെയ്കല്‍ നയം ഇടതുപക്ഷ സര്‍ക്കാരിന്റെ അറിവോടെയോ? തെളിവുകൾ പുറത്ത് വിട്ട് വിനയൻ

പെരിന്തൽമണ്ണയിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാനാണ് ഇയാൾ മദ്യം കടത്തിയത്. മുൻപും ഇയാൾ മദ്യക്കടത്ത് നടത്തിയിട്ടുണ്ട്. അതേസമയം, പ്രതിയെ വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുൻപാകെ ഹാജരാക്കി. ഇയാളെ കോടതി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർ പി രാമചന്ദ്രന്റെ നേതൃത്വത്തിൽ ഇന്റലിജൻസ് ബ്യൂറോ ഓഫീസർ പ്രമോദ് പുളിക്കൂൽ, പി അഖിൽ, കെ പി റനീഷ് തുടങ്ങിയവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Read Also: വിജയലക്ഷ്മിയുടെ മരണം, മദ്രസയ്ക്ക് അവധി: ചടങ്ങിന് എത്തിയവർക്ക് താമസിക്കാൻ മദ്രസ, ഇത് യഥാർത്ഥ മലപ്പുറമെന്ന് സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button