ErnakulamLatest NewsKeralaNattuvarthaNews

വധഭീഷണി: പരാതി നൽകി സുരാജ് വെഞ്ഞാറമൂട്

കൊച്ചി: സൈബർ ആക്രമണത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് സുരാജ് കാക്കനാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

വാട്സാപ്പിലൂടെയും ഭീഷണി സന്ദേശം അയക്കുന്നതായി പരാതിയിലുണ്ട്. മണിപ്പുർ സംഭവത്തിൽ പ്രതികരിച്ച സുരാജ് എന്തുകൊണ്ട് ആലുവയിലെ അ‍‌ഞ്ചുവയസുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ടാണ് ഭീഷണിയെന്ന് താരം പരാതിയിൽ പറയുന്നു.

10 ദിവസം മുമ്പ് കാണാതായ വയോധിക വനത്തിൽ മരിച്ച നിലയിൽ
മണിപ്പുരിർ വിഷയത്തിൽ സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം ഏറെ ചർച്ചയായിരുന്നു. ‘മണിപ്പുർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’, എന്നായിരുന്നു സുരാജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button