Latest NewsIndiaNews

വീടിന് പുറത്തിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിയെ തല്ലിക്കൊന്ന് അച്ഛനും അമ്മാവനും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ഒഡീഷ: ബലാത്സംഗക്കേസിലെ പ്രതിയെ അതിജീവിതയുടെ വീട്ടുകാർ തല്ലിക്കൊന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ചേർന്ന് 35കാരനായ പ്രതിയെ കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു.

ഒഡീഷയിലെ കാണ്ഡമൽ ജില്ലയിലാണ് സംഭവം. ഛത്തീസ്ഗഢ് സ്വദേശിയാണ് ഇയാൾ. സ്ഥലത്ത് കെട്ടിട നിർമ്മാണ തൊഴിലാളിയായ പ്രതി ഉച്ചയ്ക്ക് വീടിന് പുറത്ത് ഇരിക്കുകയായിരുന്ന പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ചേർന്ന് പ്രതിയെ വടികൊണ്ട് അടിച്ച് തല്ലിക്കൊല്ലുകയായിരുന്നു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ സ്റ്റേഷനിലെത്തി കീഴടങ്ങി.

പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണെന്നും യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button