ബംഗലൂരു: സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് കാമുകി കാമുകന്മാരായ കോളജ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. കര്‍ണാടക ദാവന്‍ഗരെയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്.
READ ALSO: 45 ദിവസം കൊണ്ട് നേടിയത് 4 കോടി: തക്കാളി വിറ്റ് കര്‍ഷകന്‍ കോടീശ്വരനായി
കോളജിന്റെ ടെറസില്‍ ഇരുവരും കണ്ടുമുട്ടാറുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. വീഡിയോ വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ക്കും ലഭിച്ചു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ചു. പിന്നാലെ ആണ്‍കുട്ടിയും ജീവനൊടുക്കുകയായിരുന്നു. ഇരുവരുടേയും മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Post Your Comments