ഹൈദരാബാദ്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഹൈദരാബാദിലെ യൂത്ത് കോൺഗ്രസ് നേതാവ് വല്ലഭ് റെഡ്ഡിയാണ് അറസ്റ്റിലായത്. നൽഗൊണ്ടയിലെ കോൺഗ്രസ് നേതാവായ രംഗ സായ് റെഡ്ഡിയുടെ മകനാണ് വല്ലഭ് റെഡ്ഡി.
ജൂലൈ 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൃദയസ്തംഭനം മൂലമാണ് വല്ലഭിന്റെ ഭാര്യ ലാഹരി മരിച്ചതെന്നായിരുന്നു ഇയാൾ പറഞ്ഞത്. എന്നാൽ ലാഹരിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നതായും ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി. വീട്ടുജോലിക്കിടെ ലാഹരി വീണു തലയ്ക്ക് ക്ഷതം സംഭവിച്ചതാണെന്നായിരുന്നു വല്ലഭ് പിന്നീട് ഡോക്ടർമാരോട് വ്യക്തമാക്കിയത്.
ലാഹരി റെഡ്ഡിയുടെ പിതാവ് കോടി ജയ്പാൽ റെഡ്ഡിയാണ് സംശയം തോന്നി നാരായൺഗുഡ പോലീസിൽ പരാതി നൽകിയത്. ലാഹരിയുടെ അടിവയറ്റിൽ ആന്തരിക മുറിവുകൾ ഉള്ളതായി തെളിഞ്ഞതിനെ തുടർന്നാണ് കൊലപാതകക്കുറ്റം ചുമത്തി വല്ലഭ് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Read Also: വിദ്യാർത്ഥിനിയുടെ ഒപ്പം സീറ്റിലിരുന്ന യുവാവിനെ മർദ്ദിച്ചു: കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ പോലീസ് കേസ്
Post Your Comments