ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

വിദ്യാർത്ഥിനിയുടെ ഒപ്പം സീറ്റിലിരുന്ന യുവാവിനെ മർദ്ദിച്ചു: കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ പോലീസ് കേസ്

തിരുവനന്തപുരം: യാത്രക്കാരനായ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളറട ഡിപ്പോയിലെ ജീവനക്കാരനായ സുരേഷ് കുമാറിനെതിരെയാണ് കേസെടുത്തത്. ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥിനിയുടെ ഒപ്പം സീറ്റിലിരുന്നത് ചോദ്യം ചെയ്ത് കണ്ടക്ടർ മർദ്ദിക്കുകയായിരുന്നു എന്ന് യുവാവിന്റെ പരാതിയിൽ പറയുന്നു.

ബസ് കാട്ടാക്കട സ്റ്റാൻഡിലേക്ക് എത്തിയപ്പോഴാണ് സംഭവം. ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും, പിന്നീട് അടിച്ചു തറയിലേക്ക് തള്ളിയിടുകയും ചെയ്തതായി യുവാവ് പരാതിയിൽ പറയുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ യുവാവ് പിന്നീട്, പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

കേരളാ പോലീസിൽ നിന്ന് ഇത്തരം കൊടും ക്രിമിനലുകൾക്ക് രക്ഷപ്പെടുക അത്ര എളുപ്പമല്ല: പി കെ ശ്രീമതി

വെങ്ങാന്നൂർ സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ കേസെടുത്ത അന്വേഷണം ആരംഭിച്ച പൊലീസ്, സുരേഷ് കുമാറിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാരനോട് മോശമായി പെരുമാറിയതിന് ഇതിനുമുൻപും കണ്ടക്ടറായ സുരേഷ് കുമാര്‍ വകുപ്പുതല ശിക്ഷാനടപടികള്‍ നേരിട്ടിട്ടുള്ളതായാണ് ലഭ്യമായ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button