Latest NewsNewsBusiness

പ്രായം 8 വയസ്, ഡാർക്ക് വെബിൽ നിന്നും ഓർഡർ ചെയ്യുന്നത് എകെ47 അടക്കമുള്ള ആയുധങ്ങൾ: ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി മാതാവ്

വിവരങ്ങൾ മനസിലാക്കിയ ബാർബറ തന്നെയാണ് തോക്ക് പൊലീസിനെ ഏൽപ്പിച്ചത്

കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കേണ്ട പ്രായത്തിൽ ഓൺലൈനിൽ നിന്നും മാരകായുധങ്ങൾ അടക്കമുള്ളവ ഓർഡർ ചെയ്ത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് നെതർലാൻഡിലെ ഒരു 8 വയസുകാരൻ. ഡാർക്ക് വെബിൽ എകെ-47 തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളാണ് രഹസ്യമായി കുട്ടി വാങ്ങുന്നത്. ആശ്ചര്യം തോന്നുമെങ്കിലും, കുട്ടിയുടെ മാതാവായ ബാർബറ ഗമീനെന്ന യുവതിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ചെറുപ്രായത്തിൽ തന്നെ മകൻ ഏറ്റവും അധികം സമയം ചെലവഴിച്ചിരുന്നത് കമ്പ്യൂട്ടറിന് മുന്നിലാണ്. ഇതിനോടൊപ്പം തന്നെ ഹാക്കിംഗും കുട്ടി വശത്താക്കിയിരുന്നു. ഹാക്കിംഗിൽ പരിജ്ഞാനം നേടിയതോടെ, പണം നൽകാതെ തന്നെ വസ്തുക്കൾ വാങ്ങാനുള്ള ട്രിക്കുകളും പഠിച്ചെടുത്തു. തുടക്കത്തിൽ പിസ പോലെയുള്ള ഭക്ഷ്യവസ്തുക്കളാണ് ഓർഡർ ചെയ്തിരുന്നതെങ്കിലും, പിന്നീട് രഹസ്യമായി മാരകായുധങ്ങൾ ഓർഡർ ചെയ്യാൻ തുടങ്ങുകയായിരുന്നു. വിവിധ തരത്തിലുള്ള ഓൺലൈൻ ഗെയിമുകളിൽ അടിമപ്പെട്ടതിനാൽ മോശം സ്വഭാവമുള്ളവരുമായി സംവാദങ്ങളിൽ കുട്ടി ഏർപ്പെട്ടിരുന്നുവെന്നും മാതാവ് വ്യക്തമാക്കി.

Also Read: കേരളാ പോലീസിൽ നിന്ന് ഇത്തരം കൊടും ക്രിമിനലുകൾക്ക് രക്ഷപ്പെടുക അത്ര എളുപ്പമല്ല: പി കെ ശ്രീമതി

വിവരങ്ങൾ മനസിലാക്കിയ ബാർബറ തന്നെയാണ് തോക്ക് പൊലീസിനെ ഏൽപ്പിച്ചത്. കുട്ടിക്കെതിരെ നിലവിൽ നിയമ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ, മകന്റെ പെരുമാറ്റത്തിലുണ്ടായ മാറ്റം ബാർബറ ശ്രദ്ധിച്ചിട്ടുണ്ട്. മാനസിക സമ്മർദ്ദം അനുഭവിക്കാൻ തുടങ്ങിയ മകൻ രാത്രിയിലും കമ്പ്യൂട്ടറിൽ ചെലവഴിക്കുകയും അന്താരാഷ്ട്ര ഹാക്കിംഗ് സംഘങ്ങളുമായി ഇടപഴകുകയും ചെയ്തുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button