കൊല്ലം: കളത്തൂപ്പുഴയിൽ പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ യുവാവ് ലെെംഗിക പീഡനത്തിന് വിധേയനാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവിൻ്റെ ഭാര്യ സ്വീറ്റിയാണ് പീഡന ദൃശ്യങ്ങൾ ക്യാമറയിൽ ചിത്രീകരിച്ചത്. ഈ ദൃശ്യങ്ങൾ ദമ്പതികൾ വൻ തുകയ്ക്കാണ് വിൽപ്പന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളെ പൊലീസ് അറസ്റ്റു ചെയ്തു.
പെൺകുട്ടിയെ ലെെംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ കുളത്തൂപ്പുഴ സ്വദേശി വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവരാണ് അറസ്റ്റിലായത്. ട്യൂഷന്‍ എടുക്കാനെന്ന വ്യാജേന പെൺകുട്ടിയെ വിളിച്ചു വരുത്തിയ പ്രതികൾ തുടർന്ന്, ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഇവർ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയ വഴി വില്‍പ്പന നടത്തിയെന്നും പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ ഉണ്ടെന്നു പറഞ്ഞപ്പോൾ മുൻകൂർ പണം നൽകിയ ആവശ്യക്കാര്‍ക്ക് അവ ഇന്‍സ്റ്റഗ്രാം വഴി അയച്ചു നൽകുകയായിരുന്നു.
പ്രതികൾ ഒരു ഫോട്ടോയ്ക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെ വാങ്ങിയിരുന്നതായാണ് ലഭ്യമായ വിവരം. വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ടവർക്ക് 1500 രൂപ വരെ ഈടാക്കിയാണ് പ്രതികൾ ദൃശ്യങ്ങൾ വിൽപ്പന നടത്തിയത്. ദൃശ്യങ്ങൾ വാങ്ങിയവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും ഉടൻതന്നെ എല്ലാ പ്രതികളെയും പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
Post Your Comments