തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി തൽക്കാലം മുന്നോട്ട് പോകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ അനുമതി നൽകുന്നില്ലെന്നും ഇത് പദ്ധതിയുടെ വികസനത്തിന് തടസമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൽക്കാലത്തേക്ക് പദ്ധതിയുമായി മുന്നോട്ട് പോകുന്നില്ലെന്നും എന്നാൽ ഒരു കാലത്ത് കേന്ദ്രത്തിന് അനുമതി നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കെ റെയിലിനെ എതിർത്തവർ വന്ദേ ഭാരത് വന്നപ്പോൾ കാണിച്ചത് എന്താണ്? ജന മനസാണ് വന്ദേ ഭാരത് വന്നപ്പോൾ കണ്ടത്. കെ റെയിൽ വിഷയത്തിൽ കേന്ദ്രം ഇപ്പോൾ അനുകൂലമായി പ്രതികരിക്കുന്നില്ല. ഇടത് സർക്കാർ വിചാരിച്ചത് കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാൻ കഴിയില്ല. കണ്ണൂർ വിമാനത്താവളം വികസിക്കാത്തതും കേന്ദ്രസർക്കാരിന്റെ നയം മൂലമാണ്. ഒന്നും നടക്കാതിരിക്കുമ്പോൾ കൂടുതൽ വാശിയോടെ ഇറങ്ങുകയാണ് കേന്ദ്രം,’ മുഖ്യമന്ത്രി ആരോപിച്ചു.
Post Your Comments