റിയാദ്: കനത്ത ചൂട് അനുഭവപ്പെടുന്ന സമയത്ത് സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി ആരോഗ്യ മന്ത്രാലയം. തീവ്രമായ ചൂട് ഏൽക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇത് മനുഷ്യജീവന് തന്നെ അപകടത്തിനിടയാക്കുന്നതാണ്. ചർമ്മം വരണ്ടുണങ്ങുന്നതിനും, ചൂട് മൂലമുള്ള തളർച്ചയ്ക്കും, സൂര്യാഘാതത്തിനും ഇത് കാരണമാകും. പകൽസമയങ്ങളിൽ, പ്രത്യേകിച്ചും രാവിലെ 11 മുതൽ വൈകീട്ട് 3 മണിവരെ, സൂര്യപ്രകാശം നേരിട്ടേൽക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കേണ്ടതാണ്. തല അടക്കം മൂടുന്ന, സൂര്യപ്രകാശത്തെ തടയുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കണം. സൺസ്‌ക്രീൻ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. സൺഗ്ലാസുകൾ ഉപയോഗിക്കണം. ധാരാളം വെള്ളം കുടിയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രാലയം അറിയിച്ചു.
Read Also: പാർക്കിംഗ് ബുദ്ധിമുട്ട് ഉണ്ടാകുന്നു: മുഖ്യമന്ത്രിയുടെ കാർ തടഞ്ഞ് അയൽക്കാരൻ
Post Your Comments