IdukkiKeralaNattuvarthaLatest NewsNews

ഗര്‍ഭിണിയായ യുവതി ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ: സംഭവം ഇടുക്കിയിൽ

പത്തേക്കർ പുത്തൻവീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ(25)യെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

ഇടുക്കി: ഗര്‍ഭിണിയായ യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. പത്തേക്കർ പുത്തൻവീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ(25)യെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രീഷ്മ ഏഴ് മാസം ഗർഭിണിയായിരുന്നു.

Read Also : ഭവന വായ്പാ തട്ടിപ്പ്: മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്ക് ശിക്ഷ വിധിച്ച് കോടതി

26-നു വൈകുന്നേരം നാലോടെയാണ് സംഭവം. വിഷ്ണുവിന്റെ അമ്മ ജോലി കഴിഞ്ഞെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുറക്കാതായതോടെ വിഷ്ണുവിനെ വിളിച്ചു വരുത്തി വീടിനു പിൻവശത്തെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ഗ്രീഷ്മയെ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ഉപ്പുതറ പൊലീസ് കേസെടുത്തു. മുണ്ടക്കയം ചോറ്റി വേങ്ങത്താനം എസ്റ്റേറ്റ് അമ്മുഭവനിൽ ഗണേശൻ- സെൽവി ദമ്പതികളുടെ മകളായ ഗ്രീഷ്മയും വിഷ്ണുവും കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹിതരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button