Latest NewsKeralaNews

ഭവന വായ്പാ തട്ടിപ്പ്: മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്ക് ശിക്ഷ വിധിച്ച് കോടതി

കോട്ടയം: ഭവന വായ്പാ തട്ടിപ്പ് കേസിൽ മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്ക് ശിക്ഷ വിധിച്ച് കോടതി. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായിരുന്ന ശ്രീദേവിയ്ക്കാണ് ശിക്ഷ വിധിച്ചത്. 1,85,000/- രൂപയാണ് ഇവർ അപഹരിച്ചത്. കോട്ടയം വിജിലൻസ് കോടതിയാണ് ഇവർക്ക് രണ്ടു വർഷം കഠിന തടവും 1,50,000/- രൂപ പിഴയും വിധിച്ചത്.

Read Also: മാലിന്യമെടുക്കാൻ പോയ വീട്ടിലെ പെൺകുട്ടിയോട് മോശമായി പെരുമാറിയ ഹരിത കർമ്മ സേനാംഗം അറസ്റ്റിൽ

തലയോലപ്പറമ്പ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി ജോലി നോക്കിയിരുന്ന ശ്രീദേവി തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ഭവന നിർമ്മാണ പദ്ധതി വഴി 1,85,000/- രൂപ പണാപഹരണം നടത്തിയ കേസ്സിൽ കോട്ടയം വിജിലൻസ് മുൻ ഡി.വൈ.എസ്.പി കൃഷ്ണകുമാറാണ് പ്രാഥമികാന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി കോട്ടയം വിജിലൻസ് പ്രോസിക്യൂട്ടർ രാജ് മോഹൻ ആർ പിള്ള ഹാജരായി.

Read Also: ബൈക്ക് മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ 22കാരൻ ഐ ഫോൺ മോഷണക്കേസിൽ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button