ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘പണത്തിന് വേണ്ടി മാത്രം സിനിമകൾ ചെയ്തിട്ടുണ്ട്’: തുറന്ന് പറഞ്ഞ് അൻസിബ

കൊച്ചി: ദൃശ്യം സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അൻസിബ ഹസൻ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. ഇപ്പോഴിതാ താൻ പണത്തിന് വേണ്ടി മാത്രം സിനിമ ചെയ്തിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് അൻസിബ. ദൃശ്യം സിനിമയുടെ ഒന്നാം ഭാഗം കഴിഞ്ഞപ്പോൾ പണത്തിന് വേണ്ടി മാത്രം സിനിമ ചെയ്തിട്ടുണ്ടെന്നും എന്നാൽ അതിൽ തനിക്ക് തൃപ്തി തോന്നിയിട്ടില്ലെന്നും ഒരു അഭിമുഖത്തിൽ അൻസിബ പറഞ്ഞു.

അൻസിബയുടെ വാക്കുകൾ ഇങ്ങനെ;

‘എനിക്ക് ദൃശ്യത്തിന് ശേഷം അധികം നല്ല ഓഫറുകൾ ഒന്നും വന്നിട്ടില്ല. വരുന്നതിൽ നിന്ന് തിരഞ്ഞെടുക്കാറാണ് പതിവ്. അതിൽ നിന്നും നല്ലത് എടുക്കാൻ, വന്നതൊന്നും അത്ര നല്ല പ്രൊജക്ടുകൾ ആയിരുന്നില്ല. ഫിനാൻഷ്യൽ ബെനിഫിറ്റിനായി ഒരുപാട് ചിത്രങ്ങൾ വന്നിട്ടുണ്ട്. പണം കിട്ടുന്നതിന് വേണ്ടി ദൃശ്യം ഒന്നാം ഭാഗത്തിന് ശേഷം അങ്ങനെ ഒരുപാട് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്തപ്പോൾ ഞാൻ ഒരുപാട് ഫ്രസ്‌ട്രേറ്റഡ് ആയി.

ഇന്ത്യ എന്ന പേര് തിരഞ്ഞെടുത്തത് രാജ്യസ്നേഹം കൊണ്ടല്ല: രാജ്യത്തെ കൊള്ളയടിക്കാൻ വേണ്ടിയെന്ന് പ്രധാനമന്ത്രി

ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടാണ് സിനിമയിലേക്ക് വന്നത്. ഞാൻ ഉദ്ദേശിച്ച സിനിമ അതല്ലെന്ന് പിന്നീട് എനിക്ക് മനസിലായി. അപ്പോൾ ഞാൻ തീരുമാനിച്ചു വേറെ എന്തെങ്കിലും ജോലി ചെയ്ത് പണം ഉണ്ടാക്കുന്നതാണ് നല്ലതെന്ന്. പണം നമുക്ക് വേണം, പക്ഷെ സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു തൃപ്തി വേണം. അതിനായി നല്ല കഥാപാത്രം ചെയ്യണം. നല്ല സിനിമയുടെ ഭാഗമാകണം. അങ്ങനെ ചെറിയ ആഗ്രഹങ്ങളൊക്കെ ഉണ്ട്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button