ThiruvananthapuramLatest NewsKeralaNattuvarthaNews

കാ​ർ ഇ​ല​ക്​​ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം: കാറിൽ നിന്ന് ലഭിച്ചത് കഞ്ചാവും എം.ഡി.എം.എയും, അറസ്റ്റ്

സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് ഇ​ട​ക്കു​റി​ശി ക​പ്പ​ടം തു​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ഫ്രാ​ൻ​സി​സി​നെ(27) അറസ്റ്റ് ചെയ്തു

ആ​റ്റി​ങ്ങ​ൽ: ആ​ലം​കോ​ട് ഇ​ല​ക്​​ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടത്തിൽപെട്ട ഇ​ന്നോ​വ കാ​റി​ൽ ​നി​ന്ന്​ ക​ഞ്ചാ​വും എം.​ഡി.​എം.​എ​യും പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് ഇ​ട​ക്കു​റി​ശി ക​പ്പ​ടം തു​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ഫ്രാ​ൻ​സി​സി​നെ(27) അറസ്റ്റ് ചെയ്തു. ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ദേ​ശീ​യ​പാ​ത​യി​ൽ ആ​ലം​കോ​ട് അ​വി​ക്സി​ന്റെ എ​തി​ർ​വ​ശം രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളു​ടെ വാഹനത്തിൽ നിന്ന് 9.32 ഗ്രാം ​ക​ഞ്ചാ​വും 06 ഗ്രാം ​എം.​ഡി.​എം.​എ​യും പി​ടി​ച്ചെ​ടു​ത്തു. ഡ്രൈ​വ​റു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി പൊ​ലീ​സ് വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

Read Also : അഫ്സാന ‘തലയ്ക്കടിച്ചു കൊന്ന’ ഭർത്താവ് ജീവനോടെ! നൗഷാദ് തിരോധാനക്കേസിൽ വീണ്ടും വഴിത്തിരിവ്, പിതാവിന്റെ മൊഴി ഇങ്ങനെ

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ 11 കെ.​വി വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞ്​ വാ​ഹ​ന​ത്തി​ന്​ മു​ക​ളി​ലേ​ക്ക്​ വീ​ണു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. കെ.​എ​സ്.​ഇ.​ബി, ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്. ആ​റ്റി​ങ്ങ​ൽ മു​ത​ൽ ക​ല്ല​മ്പ​ലം വ​രെ​യു​ള്ള മേ​ഖ​ല​യി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു. ആ​ലം​കോ​ട് ഭാ​ഗ​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച​ത്.

പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ത​ൻ​സീം അ​ബ്ദു​ൽ സ​മ​ദ്, എ​സ്.​ഐ മ​നു, സി.​പി.​ഒ ഷി​നു, സൈ​ദ​ലി ഖാ​ൻ എ​ന്നി​വ​ർ ചേർന്നാണ് അ​റ​സ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button