ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെന്ന പ്രതിപക്ഷ സഖ്യത്തിന്റെ പേര് രാജ്യസ്‌നേഹം കാണിക്കുന്നതിനല്ല, മറിച്ച് ഭാരതത്തെ കൊള്ളയടിക്കാനുള്ള ഒരു പുതിയ മാർഗ്ഗമാണെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി രൂപം കൊണ്ട കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ സഖ്യം ദിശാബോധമില്ലാത്ത സഖ്യം ആയി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
ഭീകര സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക്ക് ഓർഗണൈസേഷൻ ഓഫ് ഇന്ത്യ (സിമി) നിരോധിച്ചപ്പോൾ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന ( പിഎഫ്‌ഐ) പുതിയ സംഘടന രൂപീകരിച്ചു. പ്രധാനമന്ത്രി രണ്ടിലും ഇന്ത്യ എന്ന പേര് ഉപയോഗിച്ചിരുന്ന കാര്യവും ഓർമ്മിപ്പിച്ചു. ഇന്ത്യ എന്ന ലേബൽ ഉപയോഗിച്ച് യുപിഎ തങ്ങളുടെ ചെയ്തികൾ മറയ്ക്കാൻ ശ്രമിയ്ക്കുകയാണ്. ഇന്ത്യയെക്കുറിച്ച് അവർക്ക് ശരിക്കും ശ്രദ്ധയുണ്ടെങ്കിൽ, വിദേശികളോട് ഇന്ത്യയിൽ ഇടപെടാൻ ആവശ്യപ്പെടുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ഒരിക്കൽ അവർ ‘ഇന്ദിരയാണ് ഇന്ത്യ’, ‘ഇന്ത്യയാണ് ഇന്ദിര’ എന്ന മുദ്രാവാക്യം ഉയർത്തി. അന്ന് അവരെ ജനം വേരോടെ പിഴുതെറിഞ്ഞു. ഇത്തരം അഹങ്കാരികൾ വീണ്ടും അത് ആവർത്തിക്കുന്നു. ‘യുപിഎയാണ് ഇന്ത്യ’, ‘ഇന്ത്യയാണ് യുപിഎ’ എന്നാണ് ഇന്ന് അവർ പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments