കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തില്‍ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. സംഭവത്തിൽ കേസെടുത്തത് വന്‍ വിവാദമായതോടെ തുടര്‍നടപടി വേണ്ടെന്നും സുരക്ഷാ പരിശോധന മതിയെന്നും മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പൊലീസ് വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ചടയമംഗലം ജടായു ക്ഷേത്രവും അയോധ്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രാപഥം യാഥാര്‍ത്ഥ്യമാക്കാന്‍ പദ്ധതി
മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കില്‍ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസം വരുത്തുകയും അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തില്‍ പ്രവര്‍ത്തിപ്പിച്ച് പ്രതി, കേരള പൊലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നും എഫ്ഐആറില്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടതോടെ ഈ സാധനങ്ങള്‍ മൈക്ക് സെറ്റ് ഉടമ രഞ്ജിത്തിന് തിരികെ നല്‍കി.
Post Your Comments