ErnakulamLatest NewsKeralaNattuvarthaNews

‘ആർട്ടിസ്റ്റ് ആയതുകൊണ്ട് മാത്രമാണ് പൃഥ്വിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്’: തുറന്നു പറഞ്ഞ് ലിസ്റ്റിൻ സ്റ്റീഫൻ

കൊച്ചി: നടൻ പൃഥ്വിരാജിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. പൃഥ്വിരാജിന്റേയും ലിസ്റ്റിൻ സ്റ്റീഫന്റേയും വീട്ടിലും ഓഫീസിലും ഇൻകം ടാക്‌സ് റെയ്ഡ് നടന്നിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ. അഡ്വാൻസ് ആയിട്ട് നികുതി അടച്ചു പോകുന്ന ആളാണ് പൃഥ്വിരാജെന്ന് ലിസ്റ്റിൻ പറയുന്നു.

ലിസ്റ്റിൻ സ്റ്റീഫന്റെ വാക്കുകൾ ഇങ്ങനെ;

‘ആർട്ടിസ്റ്റ് ആയതുകൊണ്ട് മാത്രമാണ് പൃഥ്വിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. അല്ലാതെ എന്താണ് കാര്യം? നമ്മളൊക്കെ ടാക്‌സ് അടച്ച് പോകുന്ന ആൾക്കാരാണ്. പുള്ളി സിനിമാ ഫീൽഡിലാണ് നിൽക്കുന്നത്. പ്രൊഡ്യൂസർ പുള്ളിയ്ക്ക് ടാക്‌സ്, ജിഎസ്ടി കൊടുക്കണം. ഇത് അദ്ദേഹം അടയ്ക്കണം എന്നേ ഒള്ളൂ.

റഷ്യ പിടിച്ചെടുത്ത ഭാഗങ്ങളുടെ അമ്പത് ശതമാനവും യുക്രൈന്‍ തിരിച്ചു പിടിച്ചതായി അമേരിക്ക, റഷ്യ തോല്‍വിയിലേയ്ക്ക്

എക്സ്ട്രാ ഇൻകം കിട്ടുന്നതിന് അഡ്വാൻസ് ടാക്സ് അടച്ചു പോകുന്ന ആളാണ്. ആൾ എന്തിനാണ് പേടിക്കണ്ടത്. ഇതെല്ലാം ഒരു വാർത്തയ്ക്ക് വേണ്ടിയാണ് ചെയ്യുന്നത്. ഞാൻ അടച്ചില്ലേലും പുള്ളി അടച്ചിരിക്കും. ഇഡി വന്നത് ഓവർസീസ് റൈറ്റ്സ് ഒക്കെ വിൽക്കുന്നുണ്ടല്ലോ, അതുമായി ബന്ധപ്പെട്ടിട്ട് ഫോറിൻ ട്രാൻസാക്ഷൻ, ഇൻവെസ്റ്റ്മെന്റ് ഉണ്ടോ എന്നറയാനാണ് ഇഡി വന്നത്. ഫെമ എന്നൊരു ആക്ട് വച്ചിട്ടാണ് എനിക്ക് നോട്ടീസ് അയച്ചത്. ഞങ്ങൾ അത് പോയി സബ്മിറ്റ് ചെയ്തു.’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button