വാഷിങ്ടണ്‍: റഷ്യ പിടിച്ചെടുത്ത ഭാഗങ്ങളുടെ അമ്പത് ശതമാനവും യുക്രൈന്‍ തിരിച്ചു പിടിച്ചതായി അമേരിക്ക. റഷ്യ പിടിച്ചെടുത്ത കൂടുതല്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് യുക്രൈന്‍ ഇപ്പോള്‍. ആദ്യം റഷ്യ കൈക്കലാക്കിയതിന്റെ 50 ശതമാനവും യുക്രൈന്‍ തിരിച്ചുപിടിച്ചുകഴിഞ്ഞു’-യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കണ്‍ അവകാശപ്പെട്ടു.
Read Also: തീവ്ര ഇസ്ലാമിക മതപ്രഭാഷകന്‍ അന്‍ജെം ചൗധരിക്കെതിരെ യുകെയില്‍ തീവ്രവാദക്കുറ്റം ചുമത്തി
യുക്രൈന്റെ എല്ലാ മേഖലയിലും റഷ്യക്ക് എതിരായ പ്രത്യാക്രമണം ശക്തമാണെന്നും ബ്ലിങ്കണ്‍ വ്യക്തമാക്കി.’യുക്രൈന്‍കാര്‍ പോരാടുന്നത് അവരുടെ മണ്ണ് തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ്. അവരുടെ ആത്മാഭിമാനത്തിനും ഭാവികാലത്തിനും വേണ്ടിയാണ് ആ പോരാട്ടം’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, റഷ്യ പിടിച്ചെടുത്ത ബാഖ്മുത് നഗരം അടക്കമുള്ള മേഖലകളില്‍ യുക്രൈന്‍ സേന മുന്നേറ്റം നടത്തിയിരുന്നു. ഇത് റഷ്യയും സ്ഥിരീകരിച്ചു. ക്രിമിയയിലും മോസ്‌കോയിലും യുക്രൈന്‍ ഡ്രോണ്‍ ആക്രമണങ്ങളും ശക്തമാക്കിയിട്ടുണ്ട്.
Post Your Comments