Latest NewsNewsBusiness

കോടികളുടെ ലാഭവുമായി കാനറാ ബാങ്ക്, ഒന്നാം പാദഫലങ്ങൾ പ്രസിദ്ധീകരിച്ചു

ബാങ്കിന്റെ മൊത്തം ബിസിനസ് 20.80 ലക്ഷം കോടി രൂപയായാണ് ഉയർന്നിട്ടുള്ളത്

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് ഒന്നാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ 74.83 ശതമാനം വാർഷിക വർദ്ധനയോടെ 3,535 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം സമാനപാദത്തിൽ 2,022 കോടി രൂപയായിരുന്നു ലാഭം. അതേസമയം, ബാങ്കിന്റെ പ്രവർത്തനലാഭം 6,606 കോടി രൂപയിൽ നിന്നും 15.11 ശതമാനം വർദ്ധിച്ച് 7,604 കോടി രൂപയിൽ എത്തിയിട്ടുണ്ട്.

ബാങ്കിന്റെ മൊത്തം ബിസിനസ് 20.80 ലക്ഷം കോടി രൂപയായാണ് ഉയർന്നിട്ടുള്ളത്. മൊത്തം വായ്പകൾ മുൻ വർഷത്തേക്കാൾ 13.27 ശതമാനം ഉയർന്ന് 8.87 ലക്ഷം കോടി രൂപയായും, സ്വർണ വായ്പകൾ 29.37 ശതമാനം ഉയർന്ന് 1.29 ലക്ഷം കോടി രൂപയുമായി. അറ്റപലിശ വരുമാനം പാദാടിസ്ഥാനത്തിൽ 0.57 ശതമാനം വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. അറ്റ പലിശ വരുമാനം, അറ്റ പലിശ മാർജിൻ എന്നിവ ഉയർന്നതും, നിഷ്ക്രിയ അനുപാതം കുറഞ്ഞതും കഴിഞ്ഞ പാദത്തിൽ ബാങ്കിന് നേട്ടമായിട്ടുണ്ട്.

Also Read: മദ്യപിച്ചെത്തി അഞ്ചു വയസുകാരന് ക്രൂര മര്‍ദ്ദനം: തടിക്കഷ്ണം കൊണ്ട്‌ കൈ തല്ലിയൊടിച്ചു, രണ്ടാനച്ഛന്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button