Latest NewsNewsIndia

റഫാൽ യുദ്ധവിമാനങ്ങളിൽ ഇനി ഇന്ത്യൻ നിർമ്മിത ആയുധങ്ങളും ഘടിപ്പിക്കും, കൂടുതൽ വിവരങ്ങൾ അറിയാം

2020-ലാണ് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്

റഫാൽ യുദ്ധവിമാനങ്ങൾക്ക് കൂടുതൽ കരുത്തുപകരാൻ ഇനി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആയുധങ്ങളും ഘടിപ്പിക്കും. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയ്ക്കായി പ്രത്യേകം നിർമ്മിക്കുന്ന യുദ്ധവിമാനങ്ങളിൽ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം വികസിപ്പിച്ചെടുത്ത മിസൈലുകൾ ഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഇന്ത്യൻ വ്യോമസേന ഫ്രാൻസിലെ ദസോ കമ്പനിക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആസ്ത്ര, ആന്റി എയർ ഫീൽഡ് മിസൈലുകൾ ഉൾപ്പെടെയുള്ളവയാണ് ഇനി മുതൽ റഫാലിന്റെ ഭാഗമാകുക.

ഇന്ത്യ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പുറമേ, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും റഫാൽ ഉപയോഗിക്കുന്നുണ്ട്. 2020-ലാണ് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾ ഘടിപ്പിക്കുന്നതോടെ, അന്താരാഷ്ട്ര ആയുധ വിപണിയിൽ ഇന്ത്യൻ നിർമ്മിത മിസൈലുകൾക്കും മറ്റു ഉപകരണങ്ങൾക്കും വലിയ രീതിയിലുള്ള സ്വീകാര്യത വർദ്ധിക്കുന്നതാണ്. അത്യുഗ്ര പ്രഹര ശേഷിയുള്ള ആസ്ത്ര മിസൈലുകൾക്ക് 160 കിലോമീറ്റർ വരെയുള്ള ലക്ഷ്യസ്ഥാനങ്ങൾ നിഷ്പ്രയാസം ഭേദിക്കാൻ സാധിക്കും.

Also Read: കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാനെത്തി: വീഡിയോ ചിത്രീകരിക്കുന്നതിനിടെ വീണു മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button