ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് വാങ്ങാൻ തീരുമാനിച്ച 3 റഫാൽ യുദ്ധവിമാനങ്ങൾ ഫെബ്രുവരിയിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ സാഹചര്യങ്ങൾക്കനുകൂലമായി മാറ്റം വരുത്തിയതും അത്യാധുനിക സംവിധാനങ്ങൾ ഘടിപ്പിച്ചതുമായ വിമാനങ്ങളാണിതെന്ന് വ്യോമസേന അറിയിച്ചു. അടുത്ത മാസം 1, 2 തീയതികളിലാണ് വിമാനം ഇന്ത്യയിലെത്തുക.
ഒരു വിമാനം പെയിന്റിങ്ങിനു ശേഷം ഏപ്രിൽ മാസത്തിൽ മാത്രമേ എത്തൂ എന്നും വ്യോമസേന വ്യക്തമാക്കി. ഫ്രാൻസിലെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഇസ്ട്രസ് ലേ ട്യൂബ് വ്യോമതാവളത്തിൽ നിന്നാണ് വിമാനങ്ങൾ പറന്നുയരുന്നത്. യു.എ.ഇയുടെ ആകാശത്ത് വെച്ച് ഇന്ധനം നിറച്ച ശേഷമാകും റഫാൽ ഇന്ത്യയിലേക്ക് യാത്ര തുടരുക.
ഇന്ത്യയുടെ പൈലറ്റുമാരും സാങ്കേതിക വിദഗ്ധന്മാരും ഫ്രാൻസിലെത്തി പരിശീലനം പൂർത്തിയാക്കിയെന്ന് പ്രതിരോധ വകുപ്പ് സെക്രട്ടറി അജയ് കുമാർ വ്യക്തമാക്കിയിരുന്നു. എന്തൊക്കെ സാങ്കേതിക സംവിധാനങ്ങളാണ് റഫാലിൽ ഘടിപ്പിച്ചിരിക്കുന്നതെന്ന് വ്യോമസേന വെളിപ്പെടുത്തിയിട്ടില്ല. റഫാലുകൾ ഇന്ത്യയിൽ എത്തിയതിനു ശേഷം അംബാല വ്യോമതാവളത്തിൽ വെച്ച് വിമാനത്തിലെ സംവിധാനങ്ങൾ വിപുലപ്പെടുത്തുമെന്ന് വ്യോമസേന അറിയിച്ചിട്ടുണ്ട്.
Post Your Comments