ദുബായ്: ഫ്രാൻസിന്റെ പക്കൽ നിന്നും യുദ്ധവിമാനമായ റഫാൽ വാങ്ങാനൊരുങ്ങി യു.എ.ഇ. 80 യുദ്ധവിമാനങ്ങൾക്കാണ് യു.എ.ഇ ഓർഡർ കൊടുത്തിരിക്കുന്നത്. ഇന്ന് യു.എ.ഇ സന്ദർശിക്കുന്ന ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, പിന്നീട് ഖത്തർ, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളും സന്ദർശിക്കും.
ഗൾഫ് രാഷ്ട്രങ്ങൾക്ക് ആയുധം നൽകിയിരുന്ന യു.എസ് ഈയിടെയായി അവർക്ക് വേണ്ടത്ര പരിഗണന നല്കാത്ത സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഗൾഫ് സന്ദർശിക്കുന്നത്. ഇവിടെ ഫ്രാൻസിന് സ്വന്തമായി ഒരു സൈനിക ആസ്ഥാനമുണ്ട്. റഫാൽ യുദ്ധവിമാനങ്ങൾക്കൊപ്പം 12 ഹെലികോപ്റ്ററുകളും അനുബന്ധ ഉപകരണങ്ങളും കൂടി യു.എ.ഇ വാങ്ങുന്നുണ്ട്.
ഗ്രീസ്, ഈജിപ്ത്, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾക്കു തൊട്ടുപിന്നാലെയാണ് യു.എ.ഇ ഫ്രാൻസിൽ നിന്നും റഫാൽ യുദ്ധവിമാനങ്ങൾ സ്വന്തമാക്കുന്നത്. 15 ബില്യൺ യു.എസ് ഡോളറിന്റെ ഈ കരാർ, റഫാൽ യുദ്ധവിമാനങ്ങളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയതാണ്.
Post Your Comments