ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നുകൊണ്ട് മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടിയെത്തി. ഫ്രാന്‍സില്‍ നിന്നുള്ള ആറാം ബാച്ച് വിമാനങ്ങളാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഉടന്‍ തന്നെ ഇവ വ്യോമസേനയുടെ ഭാഗമാകും.
Also Read: പാക് ടീമിന്റെ പരിശീലകനാകാന്‍ തയ്യാറാകാത്തതിന്റെ കാരണം? വസീം അക്രമിന്റെ മറുപടി കേട്ട് ആരാധകര്‍ ഞെട്ടി
ഏപ്രില്‍ 22നാണ് അഞ്ചാം ബാച്ച് റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. 8,000 കിലോ മീറ്ററുകള്‍ താണ്ടി 4 റഫേലുകളാണ് അഞ്ചാം ബാച്ചിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. ദൈര്‍ഘ്യമേറിയ ഓപ്പറേഷനുകള്‍ നടത്താനുള്ള റഫേലുകളുടെ കഴിവാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 29 നാണ് റഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയില്‍ എത്തിയത്. അഞ്ച് വിമാനങ്ങളായിരുന്നു ആദ്യ ബാച്ചില്‍ ഉള്‍പ്പെട്ടിരുന്നത്.
ആകെ 36 വിമാനങ്ങള്‍ക്കാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്. ആറാം ബാച്ച് റഫേലുകള്‍ കൂടി എത്തിയതോടെ ഓര്‍ഡര്‍ ചെയ്ത വിമാനങ്ങളടെ മൂന്നില്‍ ഒരു ഭാഗവും ഇന്ത്യയില്‍ എത്തിക്കഴിഞ്ഞിരിക്കുകയാണ്. അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ റഫേല്‍ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകുന്നത്.
Post Your Comments