ന്യൂഡല്‍ഹി : റഫാല്‍ യുദ്ധ വിമാനങ്ങളുടെ അഞ്ചാംബാച്ച് ഇന്ത്യയിലെത്തി. ഫ്രാന്‍സിലെ മിലിട്ടറി എയര്‍ ബേസില്‍ നിന്നാണ് ഇവ ഇന്ത്യയിലെത്തിയത്. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ എയര്‍ സ്റ്റാഫ് ചീഫ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്.കെ.എസ്. ബദൂരിയ ആണ് മറിന്യാക് എയര്‍ ബേസില്‍ നിന്ന് വിമാനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തത്.
ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വരെ 8000 കിലോമീറ്റര്‍ ദൂരമാണ് വിമാനങ്ങള്‍ നിര്‍ത്താതെ പറന്നത്. എത്ര വിമാനങ്ങളാണ് എത്തിയതെന്ന് എയര്‍ഫോഴ്സ് അറിയിച്ചിട്ടില്ല. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എത്തിച്ചിരുന്നു. രണ്ടാംബാച്ചിലെ മൂന്ന് യുദ്ധ വിമാനങ്ങള്‍ കഴിഞ്ഞ നവംബറിലും എത്തിയിരുന്നു. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് 2016ല്‍ ഇന്ത്യ ഫ്രാന്‍സുമായി കരാര്‍ ഒപ്പിട്ടത്.
Post Your Comments