ന്യൂഡല്‍ഹി: വ്യോമസേനയുടെ ഭാഗമാകാന്‍ മൂന്ന് റഫേലുകള്‍ കൂടി ഇന്ത്യയിലെത്തി. ഇതോടെ ഇന്ത്യയുടെ കൈവശമുള്ള റഫേല്‍ വിമാനങ്ങളുടെ എണ്ണം 24 ആയി. ഇനി 12 വിമാനങ്ങളാണ് ഇന്ത്യയിലെത്താനുള്ളത്.
ഫ്രാന്‍സില്‍ നിന്ന് ആകെ 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലാണ് ഇന്ത്യ ഒപ്പുവെച്ചിരുന്നത്. ബാക്കിയുള്ള വിമാനങ്ങള്‍ വൈകാതെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. 7,000 കിലോ മീറ്റര്‍ ദൂരം തുടര്‍ച്ചയായി സഞ്ചരിച്ചാണ് റഫേലുകള്‍ ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലെത്തിയത്. ദൈര്‍ഘ്യമേറിയ ഓപ്പറേഷനുകള്‍ നടത്താനുള്ള റഫേലുകളുടെ കഴിവാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.
മൂന്ന് റഫേലുകള്‍ കൂടി എത്തിയതോടെ ഓര്‍ഡര്‍ ചെയ്ത വിമാനങ്ങളടെ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യയില്‍ എത്തിക്കഴിഞ്ഞിരിക്കുകയാണ്. അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ റഫേല്‍ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകുന്നത്.
Post Your Comments