കൊച്ചി ; ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത ഉണ്ടായ യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പില്‍ സിബിന്‍ദാസാണു (46) മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീന്‍ കറി കഴിച്ചശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്‌കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പില്‍. എന്‍ജിന്‍ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിന്‍. ഭാര്യ: സ്മിത
കഴിഞ്ഞ ആഴ്ച ചെമ്മീന്‍ കഴിച്ചതിനെ തുടര്‍ന്ന് മറ്റൊരു യുവതിയും മരണപ്പെട്ടിരുന്നു.
Post Your Comments