Latest NewsKeralaNews

മുന്തിരി ജ്യൂസ് കഴിച്ചവര്‍ ഛര്‍ദ്ദിച്ച് കുഴഞ്ഞ് വീണു, 4 വയസുകാരി ഉള്‍പ്പെടെ 3പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എടത്തനാട്ടുകരയില്‍ മുന്തിരി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. നാലു വയസുകാരി ഉള്‍പ്പെടെ മൂന്നു പേരെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിന്‍ (23), ഇവരുടെ മകള്‍ ഹൈറ മറിയം (നാല്) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read Also: വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ യെമനിലേക്ക്: പോകുന്നത് ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ചയ്ക്ക്

അലനല്ലൂരിലെ കടയില്‍ നിന്ന് വാങ്ങിയ മുന്തിരി വീട്ടിലെത്തിയ ശേഷം ജ്യൂസ് ഉണ്ടാക്കി കഴിച്ച ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛര്‍ദ്ദിച്ചു തുടങ്ങിയ ഇവര്‍ അവശരായി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ഡിസ്‌പെന്‍സറിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കടയിലെ മുന്തിരിയുടെ സാമ്പിള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button