
കൊച്ചി: പൊലീസിൻ്റെ രാത്രികാല പട്രോളിംഗിനിടെ വാഹന മോഷ്ടാക്കൾ പിടിയിൽ. കൊല്ലം ചെറുവക്കൽ ആർ എസ് ഭവനിൽ രാധകൃഷ്ണൻ്റെ മകൻ ശ്രീരാജ് (23), കൊല്ലം വെങ്ങൂർ ചെങ്ങോട് പുത്തൻവീട്ടിൽ അനിയുടെ മകൻ എബിൻ (25) എന്നിവരാണ് ശനിയാഴ്ച പുലർച്ചെ പിടിയിലായത്.
എളമക്കര സ്റ്റേഷന് ഹൗസ് ഓഫീസർ സനീഷ് എസ് ആറിന്റെ നേതൃത്വത്തിൽ എസ്ഐ ഫൈസൽ, സിപിഒ നഹാസ് എന്നിവർ എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംങ് നടത്തുന്നതിനിടയിൽ ആണ് സംഭവം.
ഇടപ്പള്ളി കാർത്തിക ബാറിന് സമീപം സംശയസാഹചര്യത്തിൽ കണ്ട യുവാക്കളെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments