
ടോക്കിയോ: ട്രെയിനിന് ഉള്ളില്‍ കത്തി ആക്രമണം. മുപ്പത്തിയേഴുകാരന്‍ നടത്തിയ ആക്രമണത്തില്‍ ഒരു മുതിര്‍ന്ന പൗരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ ജപ്പാനിലാണ് സംഭവം. ആക്രമണത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also: കാട്ടുപോത്തിനെ കൊന്ന് ഇറച്ചി വിൽക്കാൻ ശ്രമിച്ചു: രണ്ട് പേർ അറസ്റ്റിൽ
ഒസാക്ക മേഖലയിലെ റിങ്കു ടൗണ്‍ സ്റ്റേഷനില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തില്‍ ട്രെയിന്‍ കണ്ടക്ടര്‍ക്കും രണ്ട് പുരുഷ യാത്രക്കാര്‍ക്കും പരിക്കേറ്റു. 20 വയസുള്ള രണ്ട് യുവാക്കള്‍ക്കും 70 കാരനുമാണ് കുത്തേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റിങ്കു ടൗണ്‍ സ്റ്റേഷനില്‍ വെച്ച് 37 കാരനായ പ്രതിയെ പൊലീസ് പിടികൂടി. ഇയാളുടെ പക്കല്‍ നിന്ന് മൂന്ന് കത്തികള്‍ കണ്ടെടുത്തിട്ടുണ്ട്. വധശ്രമത്തിന് അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും, കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേത്തു.
Post Your Comments