Latest NewsIndiaNews

കാട്ടുപോത്തിനെ കൊന്ന് ഇറച്ചി വിൽക്കാൻ ശ്രമിച്ചു: രണ്ട് പേർ അറസ്റ്റിൽ

ഇടുക്കി: കാട്ടുപോത്തിനെ കൊന്ന് ഇറച്ചി വിൽക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. തേനിയിലാണ് സംഭവം. 350 കിലോ ഇറച്ചിയും വനംവകുപ്പ് അധികൃതർ പിടിച്ചെടുത്തു.

Read Also: സദാചാരവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

ഒമ്പത് പേർ ചേർന്നാണ് കാട്ടുപോത്തിനെ കൊലപ്പെടുത്തി ഇറച്ചി വിൽക്കാൻ ശ്രമിച്ചത്. മറ്റ് ഏഴുപേർക്കായി തിരച്ചിൽ പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ തോട്ടത്തിൽ വാച്ചറായി ജോലി ചെയ്യുന്ന കുരങ്ങിണി സ്വദേശി സന്നാസി ഇയാളുടെ മകൻ ഇരുചകൻ, ഉത്തമ പാളയം സ്വദേശി വിജയ് ബാബു എന്നിവരും കേരളത്തിൽ നിന്നുള്ള ആറുപേരുമാണ് സംഘത്തിലുണ്ടായിരുന്നത്.

വന്യജീവി നിയമ പ്രകാരമാണ് സംഘത്തിനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യപ്രതി വിജയ് ബാബുവിനും മറ്റ് ആറംഗ സംഘത്തിനുമായുള്ള തെരച്ചിലാണ് അന്വേഷണ സംഘം നടത്തുന്നത്.

Read Also: ഐഎസില്‍ ചേരുന്നതിനായി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സിറിയയില്‍ നിന്ന് ആയുധ പരിശീലനം നേടിയതായി റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button