നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതോടെ ഇരട്ടി ലാഭം നേടി പ്രമുഖ പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ 107.67 ശതമാനം വാർഷിക വളർച്ചയോടെ 3,236 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം സമാന പാദത്തിൽ 1,558 കോടി രൂപയായിരുന്നു ബാങ്കിന്റെ ലാഭം. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള അവസാന പാദത്തെക്കാൾ 16 ശതമാനം അധികമാണ് ഇത്തവണത്തെ ലാഭം. പാദാടിസ്ഥാനത്തിൽ പ്രവർത്തന ലാഭം 6,823 കോടി രൂപയിൽ നിന്നും 5.22 ശതമാനവും, വാർഷികാടിസ്ഥാനത്തിൽ 5,448 കോടി രൂപയിൽ നിന്ന് 31.79 ശതമാനവും ഉയർന്ന് 7,179 കോടി രൂപയായിട്ടുണ്ട്.
ഇത്തവണ അറ്റപലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ സമാന പാദത്തെ അപേക്ഷിച്ച് 7,582 കോടി രൂപയിൽ നിന്നും 16.59 ശതമാനം ഉയർന്ന് 8,840 കോടി രൂപയായി. ഒന്നാം പാദത്തിൽ വായ്പകളിലെ വർദ്ധനവും, കിട്ടാക്കടത്തിലെ കുറവും മികച്ച പ്രവർത്തനഫലം കാഴ്ച വെയ്ക്കാൻ ബാങ്കിനെ സഹായിച്ചിട്ടുണ്ട്. വായ്പകൾ വാർഷിക അടിസ്ഥാനത്തിൽ 7.28 ലക്ഷം കോടി രൂപയിൽ നിന്ന് 12.33 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. അതേസമയം, ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി മുൻ വർഷം ജൂൺ പാദത്തിലെ 10.22 ശതമാനത്തിൽ നിന്നും 7.34 ശതമാനമായാണ് കുറഞ്ഞത്.
Also Read: കേരള പൊലീസിന് എന്തിനാണ് ഒരു രഹസ്യാന്വേഷണ വിഭാഗം? മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ച് സന്ദീപ് വാചസ്പതി
Post Your Comments