ഭവന-വാഹന വായ്പകൾക്കുള്ള പ്രോസസിംഗ് ഫീസ് ഒഴിവാക്കി രാജ്യത്തെ പ്രമുഖ ബാങ്കായ യൂണിയൻ ബാങ്ക്. ക്രെഡിറ്റ് സ്കോർ നിശ്ചിത പരിധിക്ക് മുകളിലുള്ളവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഭവന വായ്പ യൂണിയൻ ബാങ്കിലേക്ക് മാറ്റുന്ന ഉപഭോക്താക്കൾക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ട്. ക്രെഡിറ്റ് സ്കോർ 700-ന് മുകളിലുള്ള ഏതൊരു വ്യക്തിക്കും ഈ ആനുകൂല്യങ്ങൾ നേടാവുന്നതാണ്.
പരിമിത കാലത്തേക്ക് മാത്രമാണ് ഭവന-വായ്പകൾക്ക് പ്രോസസിംഗ് ഫീസ് ഒഴിവാക്കിയിട്ടുള്ളതെന്ന് ബാങ്ക് വ്യക്തമാക്കി. അതിനാൽ, ഈ വർഷം നവംബർ 15 വരെയാണ് ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഭവന വായ്പ എടുക്കുമ്പോൾ ലോൺ അപേക്ഷ പ്രോസസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷൻ, മൂല്യനിർണയം, ചില ഫീസുകൾ തുടങ്ങിയ ചെലവുകൾക്കായുള്ള തുക വായ്പ എടുക്കുന്ന വ്യക്തി നൽകേണ്ടിവരും. ഇവയാണ് പ്രോസസിംഗ് ഫീസ്. വായ്പയുടെ സ്വഭാവം, ബാങ്ക് എന്നിവയെ ആശ്രയിച്ച് പ്രോസസിംഗ് ഫീസിന്റെ തുകയും വ്യത്യാസപ്പെടുന്നതാണ്.
Also Read: കണ്ണൂർ സർവ്വകലാശാലാ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ല: കെ കെ ശൈലജ
Post Your Comments