KozhikodeNattuvarthaLatest NewsKeralaNews

കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മദ്രസ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ് നിഹാലാണ് (17) മരിച്ചത്

കോഴിക്കോട്: കുളത്തിൽ കുളിക്കാനിറങ്ങിയ മദ്രസാ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ് നിഹാലാണ് (17) മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ നരിക്കുനി മൂർഖൻകുണ്ട് ആണ് സംഭവം. കാരുകുളങ്ങര ബദ്രിയ്യയിലെ വിദ്യാർത്ഥിയാണ്. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. പത്തിലധികം വരുന്ന സഹപാഠികളൊപ്പമാണ് നിഹാൽ കുളത്തിൽ കുളിക്കാനെത്തിയത്.

Read Also : ‘വിനായകൻ പുള്ളിക്കറിയാവുന്ന ഭാഷയിൽ ഒരഭിപ്രായം പറഞ്ഞു, അതിനയാളുടെ ഫ്ലാറ്റ് അക്രമിക്കണോ’:  സജീവന്‍ അന്തിക്കാട്

എല്ലാവരും വെള്ളത്തിൽ നിന്ന് കയറിയ ശേഷമാണ് നിഹാലിനെ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി. നിഹാലിനെ വെള്ളത്തിൽ നിന്നും കണ്ടെത്തി ഉടനെ തന്നെ എളേറ്റിലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. മാതാവ്: റൈഹാന. സഹോദരങ്ങൾ: നാജിയ, സുഹൈൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button