ആഗോള തലത്തിൽ ശ്രദ്ധ നേടിയ ഇന്ത്യൻ യുപിഐ സംവിധാനത്തിന് അംഗീകാരം നൽകി ശ്രീലങ്കയും. ഫ്രാൻസ്, യുഎഇ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് യുപിഐ സേവനങ്ങൾ ശ്രീലങ്കയിലും എത്തുന്നത്. ന്യൂഡൽഹിയിൽ വെച്ച് ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗയും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ലോക രാജ്യങ്ങൾക്കിടയിൽ അതിവേഗത്തിലാണ് യുപിഐ സംവിധാനം ശ്രദ്ധ നേടിയത്. 2023 ഫെബ്രുവരിയിലാണ് പേമെന്റ് സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള കരാറിൽ സിംഗപ്പൂരും ഇന്ത്യയും തമ്മിൽ ഒപ്പുവെച്ചത്. അതേസമയം, ജൂലൈ ആദ്യ വാരമാണ് യുപിഐ സംവിധാനത്തിന് ഫ്രാൻസ് അംഗീകാരം നൽകിയത്. യുപിഐക്ക് അംഗീകാരം നൽകുന്ന യൂറോപ്പിലെ ആദ്യ രാജ്യം കൂടിയാണ് ഫ്രാൻസ്. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും, അമേരിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കും യുപിഐ സേവനങ്ങൾ എത്തിക്കാനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്.
Also Read: ‘ഹിന്ദു പുരാണങ്ങൾ അന്ധവിശ്വാസം’: ഷംസീർ ഹിന്ദു സമൂഹത്തോട് മാപ്പു പറയണമെന്ന് ഹിന്ദു ഐക്യവേദി
Post Your Comments