ErnakulamLatest NewsKeralaNattuvarthaNews

കലക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം ചെ​റു​കു​ന്നം പ​ങ്ക​ജ് മ​ന്ദി​ര​ത്തി​ല്‍ വി​ഷ്ണു​വി​നെ​യാ​ണ്​ (27) അറസ്റ്റ് ചെയ്തത്

തൃ​പ്പൂ​ണി​ത്തു​റ: ക​ല​ക്ട​റേ​റ്റി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പണം ത​ട്ടിയെടുത്ത കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം ചെ​റു​കു​ന്നം പ​ങ്ക​ജ് മ​ന്ദി​ര​ത്തി​ല്‍ വി​ഷ്ണു​വി​നെ​യാ​ണ്​ (27) അറസ്റ്റ് ചെയ്തത്. ഹി​ല്‍പാ​ല​സ് പൊ​ലീ​സ് ആണ് പി​ടി​കൂ​ടി​യ​ത്.

Read Also : ‘വണ്ടി കഴുകിയിട്ടിട്ട് പോയാല്‍ മതി’; KSRTC ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ കൊണ്ട് ജീവനക്കാര്‍ ബസ് കഴുകിച്ചു

തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ആണ് ഇയാൾ ക​ല​ക്ട​റേ​റ്റി​ല്‍ ജോ​ലി ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് കബളിപ്പിച്ചത്. ജോലി വാ​ഗ്ദാനം ചെയ്ത ഇയാൾ 3500 രൂ​പ വാ​ങ്ങു​ക​യും, പിന്നീട് കൂ​ടു​ത​ല്‍ തു​ക ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍ന്ന് സം​ശ​യം തോ​ന്നി​യ യു​വ​തി ഹി​ല്‍പാ​ല​സ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​എ​ച്ച്. സ​മീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ എ​സ്.​ഐ പ്ര​ദീ​പ്, സി.​പി.​ഒ​മാ​രാ​യ പോ​ള്‍ മൈ​ക്കി​ള്‍, ബൈ​ജു, ര​ഞ്ജി​ത്ത് ലാ​ല്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button