തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ഛർദ്ദിച്ച പെൺകുട്ടിയെ തടഞ്ഞുവെച്ച് ബസ് ജീവനക്കാർ. കൂടാതെ, പെൺകുട്ടിയോട് ബസ് കഴുകാൻ ആവശ്യപ്പെടുകയും ചെയ്തു. ബസ് ജീവനക്കാർ പെൺകുട്ടിയെ വിടാൻ തയ്യാറാകാതെ വന്നതോടെ പെൺകുട്ടി തന്നെ ബസ് കഴുകുകയും ചെയ്തു. തിരുവനന്തപുരം വെള്ളറട ഡിപ്പോയില്‍ ഇന്നലെ വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം.
നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആര്‍എന്‍സി 105-ാം നമ്പര്‍ ചെമ്പൂര് വെള്ളറട ബസിലായിരുന്നു സംഭവം. യാത്രയ്ക്കിടെയായിരുന്നു പെൺകുട്ടി ഛർദ്ദിച്ചത്. ഛർദ്ദിച്ച് അവശയായ പെൺകുട്ടി ബസില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയപ്പോൾ ജീവനക്കാർ തടഞ്ഞുവെച്ച് ബസ് കഴുകിയിട്ട് പോയാൽ മതിയെന്ന് പറയുകയായിരുന്നു. വെള്ളറട ഡിപ്പോയില്‍ ബസ് നിര്‍ത്തിയപ്പോഴാണ് ഡ്രൈവര്‍ പെണ്‍കുട്ടിയോട് ബസ് കഴുകിയിട്ടിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞത്.
തുടര്‍ന്ന് ഡിപ്പോയിലെ വാഷ്ബേസിനുള്ളില്‍ നിന്ന് കപ്പില്‍ വെള്ളം എടുത്ത് ബസിലെത്തി കഴുകി വൃത്തിയാക്കുകയും ചെയ്തു. ബസ് വൃത്തിയാക്കാന്‍ ഡിആര്‍എല്‍ സ്റ്റാഫുണ്ടായിട്ടാണ് പെണ്‍കുട്ടിയെ കൊണ്ട് ബസ് കഴുകിപ്പിച്ചത്.
Post Your Comments