വൈക്കം: വള്ളത്തില്‍ ഘടിപ്പിച്ചിരുന്ന മോട്ടോര്‍ എന്ജിന് മോഷ്ടിച്ച കേസില്‍ സഹോദരങ്ങളായ രണ്ടുപേർ പൊലീസ് പിടിയിൽ. വടയാര്‍ തലയോലപ്പറമ്പ് കിഴക്കേപ്പുറം ഭാഗത്ത് നടുത്തുരുത്തേല്‍ വിഷ്ണു തിലകന് (27), ശരത് തിലകന് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഇവര്‍ ഇരുവരും ചേര്‍ന്ന് പെരുന്തുരുത്ത് സ്വദേശിയുടെ കൊടുതുരുത്ത് തോട്ടില്‍ കെട്ടിയിട്ടിരുന്ന വള്ളത്തില്‍ ഘടിപ്പിച്ചിരുന്ന 28,000 രൂപ വില വരുന്ന മോട്ടോര്‍ എന്ജിന് മോഷ്ടിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന്, വൈക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.
Read Also : കര്‍ക്കടക മാസത്തെ ആയുര്‍വേദ സുഖ ചികിത്സയ്ക്കായി രാഹുല്‍ ഗാന്ധി കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയിലേക്ക്
മോഷണം പോയ മോട്ടോര്‍ എന്ജിന് ഇവരുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Post Your Comments