മലപ്പുറം: ഒരാഴ്ച നീളുന്ന ആയുര്‍വേദ ചികിത്സയ്ക്കായി രാഹുല്‍ ഗാന്ധി കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയിലേക്ക്. മാനേജിംഗ് ട്രസ്റ്റി മാധവന് കുട്ടി വാര്യരുടെ മേല്‍നോട്ടത്തിലാകും രാഹുലിന് ചികിത്സ നല്‍കുക എന്നാണ് വിവരം. രാഹുല്‍ ഇന്ന് വൈകുന്നേരം കോട്ടയ്ക്കലിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളില്‍ വ്യക്തത വരാത്തതിനാല്‍ എപ്പോഴാണ് രാഹുല്‍ തിരിക്കുക എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷമാവും അദ്ദേഹം കോട്ടയ്ക്കലിലെത്തുക. കൊച്ചിയിലെത്തിയ രാഹുല്‍ ഉച്ചയോടെ കോട്ടയത്തേക്ക് തിരിക്കും. നിലവില്‍ കൊച്ചിയില്‍ തുടരുകയാണ് രാഹുല്‍.
Read Also: ഗൃഹനാഥനെയും ഭാര്യയെയും വധിക്കാൻ ശ്രമം: ഒരാള്‍ അറസ്റ്റില്‍
നേരത്തെ, ബെംഗളുരുവില്‍ രാഹുലും സോണിയയും ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം കാണാനെത്തിയിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെത്തിച്ച മൃതദേഹം വിലാപ യാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
Post Your Comments