News

‘മനസില്‍ നിന്ന് വലിയൊരു ഭാരം ഇറക്കിവെച്ചു’ വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്കിടെ വീഡിയോയുമായി ഗോപി സുന്ദറും അമൃതയും

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇരുവരും പ്രത്യേകം പ്രത്യേകം പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുന്നു. ബന്ധങ്ങളെക്കുറിച്ചും സമൂഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചുമാണ് ഗോപിസുന്ദറുടെ വീഡിയോ.

‘നിങ്ങളുടെ മനസില്‍ നിന്ന് വലിയൊരു ഭാരം ഇറക്കിവയ്ക്കുന്നതിന് ഒരു യാഥാര്‍ത്ഥ്യം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി. എല്ലാവരും നമ്മളെ ഇഷ്ടപ്പെടില്ല. പക്ഷേ അത് ഓക്കെയാണ്. നമ്മുടെ ഒരു ദിവസത്തിന്റെ ഏറെ പങ്കും ചെലവഴിക്കുന്നത് അവര്‍ നമ്മളെക്കുറിച്ച്‌ എന്തു കരുതുമെന്ന് ചിന്തിച്ചിട്ടാണ്. പണിപ്പെടുന്നത് അവരെ സന്തോഷിച്ച്‌ നിറുത്താനാണ്. നിങ്ങള്‍ എത്രയൊക്കെ അവരെ സന്തോഷിപ്പിക്കാൻ ശ്രമിച്ചാലും വിമര്‍ശിക്കാൻ ആളുണ്ടാകും.

കാരണം പല വിമര്‍ശനങ്ങളും അവര്‍ക്ക് അവരില്‍ തന്നെ സന്തോഷമില്ലാത്തതുകൊണ്ടാണ്. അവരെ സന്തോഷിപ്പിച്ചു നിന്നാല്‍, നിങ്ങളുടെ ജീവിതത്തില്‍ ഇഷ്ടമുള്ള കാര്യങ്ങളൊന്നും ചെയ്യാൻ കഴിയില്ല. മറിച്ച്‌ അവരുടെ വിമര്‍ശനങ്ങള്‍ കേട്ട്, നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തു ജീവിക്കുന്നതല്ലേ കൂടുതല്‍ നല്ലത്’ എന്ന് ഗോപിസുന്ദര്‍ പോസ്റ്റിൽ പറയുന്നു.

അതേസമയം, മകള്‍ പാപ്പുവും ഒന്നിച്ചുള്ളതാണ് അമൃത സുരേഷ് പങ്കുവച്ച വീഡിയോ. ഓമനത്തിങ്കള്‍ കിടാവോ എന്ന ഗാനവും വീഡിയോയില്‍ കാണാം. മകളും അമ്മയും ശാശ്വതമായ സ്നേഹമെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍. അമൃതയെ അനുകൂലിച്ചും വിമര്‍ശിച്ചും കമന്റുകളുണ്ട്. അമൃതയും ഗോപിസുന്ദറും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അടുത്തിടെയാണ് അഭ്യൂഹങ്ങള്‍ ഉണ്ടായത്. രണ്ടു കാരണങ്ങളാലായിരുന്നു അഭ്യൂഹം. ഇരുവരും അണ്‍ഫോളോ ചെയ്തു. ഇരുവരും പ്രണയമാണെന്ന് വെളുപ്പെടുത്തി എഴുതിയ പോസ്റ്റും പിൻവലിച്ചു. എന്നാല്‍ ഗോപിസുന്ദറും അമൃതയും ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button