ന്യൂഡല്‍ഹി: അനില്‍ ആന്റണി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ.കെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രധാനമന്ത്രിയുമായിട്ടുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. അനില്‍ ആന്റണി ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകും.
Read Also: മരത്തിൽ ചുറ്റിപ്പിണഞ്ഞ് പാമ്പിൻ കൂട്ടം; വൈറൽ വീഡിയോ
ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കൊച്ചിയില്‍ പ്രധാമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ നടത്തിയ യുവം പരിപാടിയില്‍ അനില്‍ ആന്റണി പങ്കെടുത്തിരുന്നു. അതേസമയം, ബിജെപിയില്‍ എത്തിയതിന് ശേഷം പ്രധാനമന്ത്രിയുമായി അനില്‍ ആന്റണി കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായിട്ടാണ്. കഴിഞ്ഞ ഏപ്രിലിലാണ് അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത്.
Post Your Comments