Latest NewsKeralaNews

ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിന് പിന്നാലെയുണ്ടായ നാക്കുപിഴയില്‍ വിശദീകരണവുമായി കെ.സി വേണുഗോപാല്‍

മനുഷ്യ സഹജമായ ഇത്തരം കാര്യങ്ങള്‍ ആര്‍ക്കും സംഭവിക്കാം

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിന് പിന്നാലെ വൈകാരികമായി പ്രതികരിച്ചപ്പോഴുണ്ടായ നാക്കുപിഴയില്‍ വിശദീകരണവുമായി കെ.സി വേണുഗോപാല്‍ രംഗത്ത്. ‘ഉമ്മന്‍ ചാണ്ടിയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ വൈകാരികമായ നിമിഷത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴയാണ് സംഭവിച്ചത്. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിവാദം ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് വിശദീകരണവുമായി എത്തിയത്’, കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. വൈകാരികമായ നിമിഷത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴയെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോയെന്ന് അത്തരക്കാള്‍ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: തെരുവുനായയുടെ ആക്രമണം: പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന വീ​ട്ട​മ്മ മ​രി​ച്ചു

ഉമ്മന്‍ ചാണ്ടി സമാനതകളില്ലാത്ത നേതാവാണെന്നും ഞങ്ങളുടെയെല്ലാം മനസില്‍ നേതാവ് മാത്രമല്ല ഉമ്മന്‍ ചാണ്ടിയെന്നും ഗുരുവും വഴികാട്ടിയും എല്ലാമാണെന്നും കെ സി വേണുഗോപാല്‍ രാത്രി വൈകി പുറത്തുവിട്ട വീഡിയോയിലൂടെ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗം ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്ന ആളുകളില്‍ ഒരാളാണ് താനെന്നും അദ്ദേഹം വിശദീകരിച്ചു. അങ്ങനെയുള്ള എന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു നാക്കുപിഴയെ ഈ നിലയില്‍ ആഘോഷിക്കേണ്ടതുണ്ടോ എന്നും അങ്ങനെ ചെയ്യുന്നവര്‍ ആലോചിക്കണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. മനുഷ്യ സഹജമായ ഇത്തരം കാര്യങ്ങള്‍ ആര്‍ക്കും സംഭവിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു..

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button