പാലക്കാട്: തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് നെന്മാറ വിത്തിനശേരിയില്‍ സരസ്വതി(60) ആണ് മരിച്ചത്.
മേയ് ഒന്നിന് സരസ്വതിയെ വീടിനടുത്തുവച്ച് തെരുവുനായ ആക്രമിച്ചിരുന്നു. തുടര്‍ന്ന്, തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ഇവര്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. എന്നാൽ, മുറിവ് ഗുരുതരമായതോടെ വലതുകാലിലെ വിരലുകള്‍ മുറിച്ചുമാറ്റി.
പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പേവിഷ ബാധ സ്ഥിരീകരിച്ചതോടെ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു.
Post Your Comments