Latest NewsNewsIndia

നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു

വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു

ജയ്പൂര്‍: നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു. മരിച്ചവരില്‍ ആറുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. രാജസ്ഥാനിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. പ്രതികാരമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Read Also: ഭാര്യയ്ക്ക് മാത്രമല്ല നായ്ക്കള്‍ക്കും ജീവനാംശം നല്‍കണം : അപൂര്‍വ വിധി പുറപ്പെടുവിച്ച് മുംബൈ കോടതി

ജോധ്പൂരിലെ ചെറായി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. പിന്നീട് വീടിന് തീവെച്ച ശേഷം ഇവര്‍ രക്ഷപ്പെട്ടതായാണ് വിവരം. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ഗ്രാമവാസികള്‍ ഓടിയെത്തിയപ്പോഴാണ് വീടിന് പുറത്ത് കത്തിക്കരിഞ്ഞ നിലയില്‍ നാല് മൃതദേഹങ്ങള്‍ കണ്ടത്.

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രഥമദൃഷ്ട്യാ കൊലപാതകമാണെന്ന് സംശയിക്കുന്നതായി സ്ഥലത്തെത്തിയ എസ്പി (ജോധ്പൂര്‍ റൂറല്‍) ധര്‍മേന്ദ്ര സിംഗ് യാദവ് പറഞ്ഞു. കുടുംബവുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button