Latest NewsKeralaNews

ഉമ്മന്‍ ചാണ്ടിയുടെ അന്ത്യ ശുശ്രൂഷ വ്യാഴാഴ്ച വൈകിട്ട് 3.30 മുതല്‍

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച നടക്കും. പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഉച്ചയ്ക്ക് 12 മണിയോടെ വസതിയില്‍ വെച്ചുള്ള ശുശ്രൂഷ ചടങ്ങുകള്‍ക്കു ശേഷം ഒരു മണിയോടെയായിരിക്കും പുതുപ്പള്ളി പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിക്കുക. രണ്ട് മണി മുതല്‍ മൂന്ന് വരെയുള്ള സമയം വടക്കേ പന്തലില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. മൂന്നരയോടെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ, മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ എന്നിവര്‍ ചേര്‍ന്ന് അന്ത്യശുശ്രൂഷ നല്‍കും. വൈകിട്ട് അഞ്ചു മണിയോടെ അനുശോചന സമ്മേളനം ചേരും.

സംസ്‌കാര ചടങ്ങിനെത്തുന്നവര്‍ക്കുള്ള വാഹന പാര്‍ക്കിങ് സൗകര്യങ്ങള്‍

മീനടം, കറുകച്ചാല്‍ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍പ്പള്ളി ഹൈസ്‌ക്കൂള്‍ മൈതാനത്തിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം

മണര്‍കാട് ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങള്‍ പുതുപ്പള്ളി ഹൈസ്‌കൂള്‍ മൈതാനത്തില്‍ പാര്‍ക്ക് ചെയ്യണം. ചങ്ങനാശ്ശേരി വാകത്താനം പാറയ്ക്കല്‍കടവ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.

ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടിലാണ് വിഐപി വാഹനങ്ങള്‍ക്കായുള്ള പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button