ThiruvananthapuramLatest NewsKeralaNattuvarthaNews

മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.

തനിക്കെതിരെ നരഹത്യാക്കുറ്റം ചുമത്താനുളള വസ്തുതകൾ കേസിൽ ഇല്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ അപ്പീലിൽ പറയുന്നു. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ല. സാധാരണ മോട്ടോർ വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണിതെന്നും ശ്രീറാം വാദിക്കുന്നു.

മലപ്പുറം എടവണ്ണ ബസ് സ്റ്റാൻഡിലെ സദാചാര ഗുണ്ടായിസം: സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

തനിക്കെതിരെയുള്ള കേസിന് പിന്നിൽ വലിയ മാധ്യമ സമ്മർദ്ദമുണ്ടെന്നും തെളിവുകളില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്താമെന്ന ഹൈക്കോടതി വിധിയെന്നും അപ്പീലിൽ പറയുന്നു. 2019 ആഗസറ്റ് 3നാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെഎം ബഷീർ കൊല്ലപ്പെടുന്നത്. കേസില്‍ ഒന്നാം പ്രതിയായി ഐഎഎസുകാരനായ ശ്രീറാം വെങ്കിട്ടരാമനേയും കൂട്ടുപ്രതിയായി വഫാ നജീമിനേയും ഉൾപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button